തിരുവനന്തപരം: പ്രവാസികൾക്ക് നാട്ടിൽനിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്‌സ് വഴിയൊ രുക്കി. കാർഗോ സർവിസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ എന്നി വ നിശ്ചയിക്കുക.
മരുന്നുകൾ അയക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കസ്റ്റംസ് ഡ്രഗ് ഇൻസ്‌പെക്ടറുടെ എൻ.ഒ.സി വാങ്ങണം. എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്‍റെ ബില്ല്, മരുന്നിന്‍റെ ഫോട്ടോ, എന്നിവ todcochin@nic.in ലേക്ക് മെയിൽ അയക്കുക.
എൻ.ഒ.സി ലഭിച്ച ശേഷം മരുന്നുകൾ മുകളിൽ പറഞ്ഞ രേഖകൾ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാർഗോ ഏജന്‍റിനെ ഏൽപ്പിക്കുക. കാർഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമേ മരുന്ന് അയക്കാൻ സാധിക്കൂ. എൻ.ഒ.സി അപേക്ഷയുടെ മാതൃക നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www.norkaroots.org ൽ ലഭിക്കും. സർവിസുകൾ അരംഭിക്കുന്ന മുറയ്ക്ക് കൊറിയർ വഴിയും മരുന്നുകൾ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.