Posted On
date_range Updated On
date_range പൊതുഗതാഗതം മെയ് മൂന്നിന് ശേഷം; കോടതികൾ ചൊവ്വാഴ്ച
കോഴിക്കോട്: കേരളത്തിൽ മെയ് മൂന്ന് വരെ പൊതുഗതാഗത സംവിധാനം അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന് ദ്രൻ. പൊതുഗതാഗതം തൊഴിലാളികളെ കൊണ്ടു വരാനായി ഉപയോഗിക്കാം. ഫാക്ടറികളും തോട്ടങ്ങളും തുറക്കാൻ അനുമതിയുണ്ട്. ഇങ്ങനെ തുറക്കുന്ന സ്ഥാപനങ്ങളിലേക്ക് സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പൊതുഗതാഗത സംവിധാനത്തിലൂടെ തൊഴിലാളികളെ കൊണ്ടു വരാമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാറിെൻറ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാത്രമേ പൊതുഗതാഗത സംവിധാനം ആരംഭിക്കാൻ സാധിക്കു. ഈ മാനദണ്ഡപ്രകാരം മാത്രമേ ഇളവുകൾ അനുവദിക്കാൻ സാധിക്കുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അതേസമയം, റെഡ്സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ കോടതികൾ ചൊവ്വാഴ്ച മുതൽ തുറക്കും. ഹൈകോടതി വീഡിയോ കോൺഫറൻസിലൂടെ കേസുകൾ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.