കോട്ടയത്ത്​ കോവിഡ് സ്​ഥിരീകരിച്ചവരുടെ സഞ്ചാരവിവരങ്ങൾ പുറത്തുവിട്ടു

കോട്ടയം​: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട്​ വ്യക്‌തികൾ യാത്ര ചെയ്‌ത പൊതുസ്ഥലങ്ങൾ, അവിടെ അവർ ചെലവ ഴിച്ച സമയം എന്നിവ കാണിച്ചുള്ള ​​േഫ്ലാചാർട്ട്​ പുറത്തുവിട്ടു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ്​ വിവരങ്ങൾ ഫേസ്​ബ ുക്കിലൂടെ പങ്കുവെച്ചത്​​.

മന്ത്രിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​​: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീക രിച്ച 2 വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്‌തിട ്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്ലോ ചാർട്ടിൽ വിവരിക്കുന്നത്.

രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്.

R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.

ഈ തീയതികളിൽ നിശിചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവർക്ക് ബന്ധപ്പെടുവാൻ 0481 2583200, 7034668777 എന്നീ നമ്പറുകൾ നൽകുന്നു. ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധയിൽ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്കു ആവശ്യമായ സഹായങ്ങൾ ചെയുന്നതിനാണ് മുകളിൽ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നത്. എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച 2 വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 ...

Posted by K K Shailaja Teacher on Thursday, 12 March 2020
Tags:    
News Summary - covid -19: travel route of covid patients in kottayam are published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.