ജനീവ: വൂഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നിയോഗിച്ച സംഘത്തിന് ചൈന അനുമതി നിഷേധിച്ചു.രണ്ടുപേർ ചൈനയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇവർക്ക് കൃത്യമായ വിസ അനുമതി ലഭിച്ചിട്ടില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. സന്ദർശനോദ്ദേശ്യം, തങ്ങുന്ന ദിവസങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് ചൈന ആരോപിക്കുന്നത്.
ഏറെ നാളത്തെ ആവശ്യത്തിന് ശേഷമാണ് ഡബ്ല്യു.എച്ച്.ഒക്ക് ചൈന, വൂഹാനിൽ കോവിഡ് ബാധ തുടങ്ങിയത് സംബന്ധിച്ച അന്വേഷണത്തിന് സമ്മതം മൂളിയത്.ചൈനയുടെ പുതിയ സമീപനം നിരാശജനകമാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അധനം പറഞ്ഞു. രണ്ടുപേർ പുറപ്പെട്ടുകഴിഞ്ഞു.
സംഘത്തിൽ ശേഷിക്കുന്നവർക്ക് അവസാന നിമിഷം യാത്ര റദ്ദാക്കേണ്ടിയും വന്നു. സംഘടനക്ക് മുൻഗണനാടിസ്ഥാനത്തിൽ ചെയ്തുതീർക്കാനുള്ള അന്വേഷണമാണിതെന്ന് ചൈനീസ് അധികൃതരെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.