കാസർകോടിന്​ ​പ്രത്യേക കർമപദ്ധതി തയാറാക്കും

തിരുവനന്തപുരം: കോവിഡ്​ കൂടുതൽ ബാധിച്ച കാസർകോട്​ ജില്ലക്കായി പ്രത്യേക കർമപദ്ധതി തയാറാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

പഞ്ചായത്ത്​തല വിവരം എടുത്ത്​ വളരെ വേഗത്തിൽ പരിശോധനക്ക്​ അയക്കും. ചുമയും പനിയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും തയാറാക്കും. കാസർകോട്​ മെഡിക്കൽ കോളജിൽ കോവിഡ്​ സ​െൻറർ പ്രവർത്തനം തുടങ്ങും.

കാസർകോട്​ കേന്ദ്രസർവകലാശാലയിൽ ​കോവിഡ്​ പരിശോധനക്കുള്ള അനുമതി ഐ.സി.എം.ആറിൽനിന്ന്​ ലഭിച്ചു. ഇതുവരെ മാസ്​കുകളുടെ കാര്യത്തിൽ ദൗർലഭ്യമില്ലെന്നും മു​ഖ്യമന്ത്രി അറിയിച്ചു.
കാസർകോട്​ ഇന്ന്​ രണ്ടുപേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. കാസർകോട്​ ആശുപത്രിയിൽ163 പേരാണ്​ ഇതുവരെ നിരീക്ഷണത്തിലുള്ളത്​.

Tags:    
News Summary - Covid 19 Special Master Plan for Kasarkode -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT