കല്യാണത്തിന്​ 50 പേർ മതി; ആളുകൂടിയാൽ പൊലീസ്​ വരും

കൊല്ലം: ജില്ലയിലെ കല്യാണ മണ്ഡപങ്ങളിലും മറ്റും 50ലധികം പേർ ഒത്തുചേരരുതെന്ന്​ ജില്ല കലക്​ടർ ബി. അബ്​ദുൽനാസർ. കൊ റോണ വ്യാപനം തടയുന്നതിൻെറ ഭാഗമായാണ്​ ഈ നിയന്ത്രണം. ഇത്​ ലംഘിച്ചാൽ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ജില്ല പൊലീസ് മ േധാവിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

ഓഡിറ്റോറിയങ്ങൾ ,കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സ​െൻറ്ററുകൾ ,ക മ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയാണ്​ ഉത്തരവിട് ടത്​. വിവാഹം, ഉത്സവം പോലെയുള്ള ചടങ്ങുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വലിയതോതിൽ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നതായി ജില്ല ഭരണകൂടത്തിന് റിപ്പോർട്ട്​ ലഭിച്ചിരുന്നു. പൗരബോധമില്ലാത്ത ഇത്തരം പ്രവർത്തികൾ കോവിഡ് 19 ൻറെ വ്യാപനത്തിനും അതുവഴി ജനങ്ങളുടെ ജീവഹാനിക്കും ഇടയാക്കുമെന്ന സാഹചര്യത്തിലാണ്​ നടപടിയെന്ന്​ കലക്​ടർ ഫേസ്​ബുക് പോസ്​റ്റിൽ പറഞ്ഞു.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധവും ജലവിതരണവും ജില്ലാ പോലീസ് മേധാവിമാർ ആവശ്യപ്പെട്ടാൽ വിച്ഛേദിക്കും. ഇതിന്​ അതത്​ വകുപ്പ്​ അധികൃതർക്ക് നിർദ്ദേശം നൽകി. ലംഘനം തുടർന്നാൽ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുന്നതിനും പൂട്ടി സീൽ വെക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

കൊല്ലം ജില്ല കലക്​ടർ ബി. അബ്​ദുൽനാസർ

ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുള്ള വിശ്വാസപരമായ ആചാര ചടങ്ങുകൾ അത്യാവശ്യമായ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി നടത്തണം. ഘോഷയാത്ര, കൂട്ടപ്രാർത്ഥന, മരണാനന്തര ചടങ്ങുകൾ എന്നിവയിലും ഇതേ നടപടിക്രമം പാലിക്കണം. പരിധിവിട്ട്​ ആൾക്കാർ പങ്കെടുത്താൽ പിരിച്ചുവിടുവാൻ പോലീസ്, ആരോഗ്യവകുപ്പുകൾക്ക് നടപടി സ്വീകരിക്കാം. അത്യാവശ്യങ്ങൾക്കല്ലാതെ കൂട്ടംകൂടി നിൽക്കുന്ന ആളുകളെ പിരിച്ചുവിടാൻ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ്​ ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിട്ടുണ്ട്​. ദുരന്ത നിവാരണ നിയമപ്രകാരം പുറത്തിറക്കിയ ഈ ഉത്തരവിന്​ മാർച്ച് 31 വരെ പ്രാബല്യമുണ്ടാകുമെന്നും കലക്​ടർ അറിയിച്ചു.

Full View

Tags:    
News Summary - covid 19: restrictions on gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.