പത്തനംതിട്ട: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 42 ദിവസം പിന്നിട്ടിട്ടും യു.കെയിൽ നിന്നെത്തിയ യുവാവ് രോഗമുക്തി നേടാത്തത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറന്മുള സ്വദേശിയായ നാൽപതുകാരനാണ് അസാധാരണ ആരോഗ്യ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്.
മാർച്ച് 25 നാണ് ഇദ്ദേഹത്തെ േരാഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16 തവണ ഇദ്ദേഹത്തിെൻറ സാമ്പിൾ പരിശോധിച്ചതിെൻറ ഫലം ഇതിനകം ലഭിച്ചു. ഇതിൽ മൂന്ന് തവണ ഫലം നെഗറ്റിവ് ആയിരുന്നു. എന്നാൽ, ഒരിക്കലും തുടർച്ചായി ഫലം നെഗറ്റിവ് ആകുന്ന സാഹചര്യം ഉണ്ടായില്ല. തുടർച്ചയായി രണ്ട് പരിശോധന ഫലം നെഗറ്റിവ് ആകുേമ്പാഴാണ് രോഗമുക്തി നേടിയതായി വിലയിരുത്തി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നത്.
ഏറ്റവും ഒടുവിലും ഒരു ഫലം നെഗറ്റിവ് ആയതിെൻറ പിന്നാലെ വീണ്ടും പോസിറ്റിവ് ആകുകയായിരുന്നു. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും ഇദ്ദേഹത്തിനില്ലെന്ന് പത്തനംതിട്ടയിലെ കോവിഡ് 19 ചികിത്സയുടെ നോഡൽ ഓഫിസർ ഡോ. എബി സുഷൻ പറഞ്ഞു. ഇനി 2, 4 തീയതികളിൽ അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
രോഗമുക്തി നേടണമെങ്കിൽ ഈ രണ്ട് ഫലവും നെഗറ്റിവ് ആകണം. ഈ ഒരു രോഗി മാത്രമാണ് നിലവിൽ പത്തനംതിട്ടയിൽ ചികിത്സയിലുള്ളത്. സമാന ആരോഗ്യ സാഹചര്യം ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിെൻറ അടുത്ത ബന്ധുവായ 62 കാരിയുടെ കാര്യത്തിലും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.