ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിയേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: നിസാമുദ്ദീനിൽ തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചിലർ പ ്രത്യേക ഉദ്ദേശ്യത്തോടെ പ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പ് നടത്താൻ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ മതത്തെ കുറിച്ചും മറ്റും അസഹിഷ്ണുതയുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തുകയാണ്. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. എല്ലാവരും ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കുകയെന്നതാണ് പ്രധാനം. അത് തുടരണം.

സർക്കാറിന്‍റെ അഭ്യർഥന മാനിച്ച് എല്ലാ വിഭാഗങ്ങളും ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ ഒഴിവാക്കിയത് മാതൃകാപരമാണ്. ഇക്കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - covid 19 pinarayi vijayan warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.