പാനൂർ: മലയാളി യുവാവ് കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചതായി വിവരം. പാനൂർ മേലെപൂക്കോം ഇരഞ്ഞിക്കുളങ്ങര ബൈത്തുസാറയിൽ മമ്മു- ഫൗസിയ ദമ്പതികളുടെ മകൻ ഷബ്നാസ് (29) ആണ് മദീനയിലെ ജർമൻ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്.
ജനുവരി അഞ്ചിന് വിവാഹിതനായ ഷബ്നാസ് ജോലി ആവശ്യാർഥം വിദേശത്തേക്ക് പോയതായിരുന്നു. മൃതദേഹം അവിടെ തന്നെ സംസ്കരിക്കുമെന്നാണ് സൂചന.
ഭാര്യ: ഷഹനാസ്. സഹോദരങ്ങൾ: ഷബീർ, ഷബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.