കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴ സ്ഥാനാർഥി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് സ്ഥാനാർഥിയാക്കും. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും.

ഇരിങ്ങലക്കുടയിൽ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാനാർഥിയാക്കും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് ലഭിച്ചു.

പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻമാറി. മത്സരരംഗത്തുനിന്നുള്ള പിൻമാറ്റം പി.ജെ. ജോസഫിന്റെ താൽപര്യ പ്രകാരമുള്ളതാണെന്ന് പി.സി. തോമസ് പറഞ്ഞു. 11 തവണ തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പി.ജെ ജോസഫ് 2001ൽ പി.ടി. തോമസിനോട് മാത്രമാണ് പരാജയപ്പെട്ടത്.

സീറ്റുകൾ വിട്ടു നൽകിയത് ഒരു തവണമാത്രമാണെന്നും അടുത്ത തിരിക്കെ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. തിരുവല്ല- അഡ്വ. വർഗീസ് മാമ്മൻ, കുട്ടനാട്- റെജി ചെറിയാൻ, ചങ്ങനാശേരി- വിനു ജോബ്, കടുത്തുരുത്തി- അഡ്വ. മോൻസ് ജോസഫ്, തൊടുപുഴ- അപു ജോൺ ജോസഫ്, കോതമംഗലം-ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടൻ, കാഞ്ഞങ്ങാട്- ഷൈജി ഓട്ടപ്പള്ളി എന്നിങ്ങനെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.     

Tags:    
News Summary - Kerala Congress Joseph faction announces candidates: P.J. Joseph's son Apu John Joseph is Thodupuzha candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.