Posted On
date_range Updated On
date_range കാസർകോട് വ്യാജവൈദ്യനെ അറസ്റ്റ് ചെയ്തു
കാസർകോട്: കോവിഡ് 19ന് വ്യാജമരുന്ന് നിർമിച്ച് വിൽപ്പനക്ക് വെച്ച വ്യാജവൈദ്യനെ അറസ്റ്റ് ചെയ്തു. കാസർകോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ മരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇഞ്ചി, വെളുത്തുള്ളി, കുറുവ ഇല, തേൻ എന്നിവ ചേർത്ത മിശ്രിത ലായനിയാണ് ഇയാൾ തയാറാക്കിയത്. വ്യാജമരുന്നിൻെറ പ്രചരണത്തിന് വിഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.