വിദേശത്തു നിന്ന്​ വന്ന യുവാവ്​ വീട്ടിൽ നിന്ന്​്​ മുങ്ങി; നിയമനടപടി സ്വീകരിക്കുമെന്ന്​ കലക്​ടർ

കോഴി​േക്കാട്​: ​ െകാറോണ ബാധിതമേഖലയിൽ നിന്ന്​ വന്ന യുവാവ്​ ആരോഗ്യവകുപ്പി​​െൻറ നിർദേശം ലംഘിച്ച്​ പുറത്തുപ ോയതിനെതിരെ നടപടി സ്വീകരിക്കുമെന്ന്​ ജില്ലാ കലക്​ടർ സാംബശിവറാവു അറിയിച്ചു. വിദേശത്തു നിന്ന്​ വന്ന യുവാവാണ് ​ സർക്കാറി​​െൻറ നിർദേശത്തെ വെല്ലുവിളിച്ച്​ പുറത്തിറങ്ങിയത്​. ഇയാളെ കസ്​റ്റഡിയിലെടുത്ത്​ വീണ്ടും പരിശോധനക്ക്​ വിധേയനാക്കാൻ കലക്​ടർ നിർദേശം നൽകി.

കോഴി​േക്കാട്​ നഗരത്തിലാണ്​ സംഭവം. ഇത്തരം സംഭവങ്ങളെ കർശനമായി നേരിടുമെന്ന്​്​ കലക്​ടർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജാഗ്രതാനിർദേശങ്ങളെ നിസാരമായി കാണരുത്​. താൻ യുവാവാണ്​ ജോലിക്ക്​ പോകണ്ടെ എന്നെല്ലാം പറഞ്ഞാണ്​ യുവാവ്​ വീട്ടിൽ കഴിയാതെ പുറത്തിറങ്ങിയത്​.

ഇയാൾക്ക്​ രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. എന്നാൽപോലും കൊറോണബാധിത മേഖലയിൽ നിന്ന് വന്നയാൾ എന്ന നിലയിൽ ആരോഗ്യവകുപ്പി​​െൻറ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്​ഥനാണ്​.

ഒാഡിറ്റോറിയങ്ങൾക്ക്​ വിലക്കേർപ്പെടുത്തും

കോഴി​േക്കാട്: ജില്ലയിൽ ഒാഡിറ്റോറിയങ്ങൾ പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും അനുവദിക്കുന്നതിന്​ നിരോധനം ഏർപെടുത്തുമെന്നും ഇതു സംബന്ധിച്ച്​ ഉടൻ ഉത്തരവിറക്കുമെന്നും ജില്ലാ കലക്​ടർ അറിയിച്ചു.

ഉത്സവാഘോഷങ്ങൾക്ക്​ കർശന നിയന്ത്രണം ഏർപെടുത്തുമെന്നും കലക്​ടർ പറഞ്ഞു.

Tags:    
News Summary - covid 19; man ascaped from isolation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.