മഞ്ചേരി പയ്യനാട് സ്വദേശിയായ 41കാരന് കോവിഡ്​ സ്ഥിരീകരിച്ചു

മഞ്ചേരി: മലപ്പുറം ജില്ലയിൽ ഇന്ന്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​ മഞ്ചേരി പയ്യനാട്​​ സ്വദേശിക്ക്​. ദുബൈയിൽ നിന്നെ ത്തിയ 41 കാരനാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡി ല്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം ഒമ്പതായി.

മാര്‍ച്ച് 19 നാണ് പുതുതായി രോഗം സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബൈയില്‍ നിന്ന് എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ രാത്രി 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്റെ കാറില്‍ മഞ്ചേരി പയ്യനാടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും സഹോദരന്റെ വീട്ടിലേക്കു മാറ്റി തനിച്ചാണ് ഇയാൾ വീട്ടില്‍ കഴിഞ്ഞത്. മാര്‍ച്ച് 20,21,22,23 തീയ്യതികളിലും വീട്ടില്‍തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. 24ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 11.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്​തികരണമാണെന്നും കളക്​ടർ ജാഫർ മാലിക്​ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃക സമീപനമാണ് പയ്യനാട് സ്വദേശി കൈക്കൊണ്ടത്. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 19 ന് രാത്രി 9.30 ന് ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം.

കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253

Tags:    
News Summary - covid 19 malappuram upadates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.