മലപ്പുറത്ത് കോവിഡ്​ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

മലപ്പുറം: ജില്ലയിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ മലപ്പുറം കളക്​ടർ ജാഫർ മാലിക്​ പുറത്തുവിട്ടു. ഒരാൾ വേങ്ങര കൂരിയാട്​ സ്വദേശിയും രണ്ടാമത്തെയാൾ കടലുണ്ടി നഗരം സ്വദേശിമുയാണ്​. മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലും മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലും യാത്ര ചെയ്തവർ ജില്ല കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്നും കളക്​ടർ അറിയിച്ചു.

1.വേങ്ങര കൂരിയാട് സ്വദേശി

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

2. കടലുണ്ടി നഗരം സ്വദേശി

മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരി എയർപോർട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലും
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലും
യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരുകാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലാത്തതുമാണ്.
ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ
04832733251, 04832733252, 04832733253
0483 2737858, 0483 2737857,

Tags:    
News Summary - covid 19 malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.