കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഗ്രൂപ്പ് രണ്ട് കോടി രൂപ നൽകും. സംസ്ഥാന സർക്കാരിെൻറ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്കായിരിക്കും ഈ തുക നൽകുക.
ആരോഗ്യ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ഭക്ഷ്യവസ്തുക്കളും മെഡിസിൻ സാമഗ്രികളും സജ്ജമാക്കുന്നതിനുമാകും മുൻഗണനയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. തുക മുഖ്യമന്ത്രിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.