കോവിഡ്​: അണുനശീകരണത്തിന്​ വേറിട്ട ആശയവുമായി കുന്ദമംഗലത്തെ കർഷകർ

കോഴിക്കോട്​: കോവിഡ്​ 19 വ്യാപിച്ച പശ്ചാത്തലത്തിൽ അണുനാശനത്തിന്​ കർഷകർക്കും ചിലത്​ ചെയ്യാനാവുമെന്ന്​ കാണിച്ചു തരികയാണ്​ ​കോഴിക്കോട്​ കുന്ദമംഗലത്തിനടുത്ത്​ പെരുവഴിക്കടവിലെ കർഷകർ. പ്രധാനമന്ത്രി ആഹ്വാനം ചെയ്​ത ജനതാ കർഫ്യു ദിനത്തിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കണമെന്ന​ ആരോഗ്യ വകുപ്പ്​ നിർദേശം തങ്ങളുടേതായ രീതിയിൽ നടപ്പാക്കുകയാണിവർ.

കർഷകർ​ വയലിൽ കീടനാശിനി തളിക്കാനായി ഉപയോഗിക്കുന്ന പമ്പ്​ കൊറോണ വൈറസിനെ തുരത്താനുള്ള അണുനാശിനി തളിക്കാൻ ഫലപ്രദമായി ഉപ​യോഗപ്പെടുത്താമെന്നാണ്​ ഇവർ പറയുന്നത്​. പെരുവഴിക്കടവിലെ കർഷകരായ വഴിപോക്കിൽ ബൈജു, താഴേമാടത്തിൽ ശിവശങ്കരൻ എന്നിവരാണ്​ ഇത്തരത്തിലൊരു ആശയം പങ്കുവെക്കുന്നത്​.

അണുനാശിനിയുമായി എല്ലായിടങ്ങളിലും എത്തിച്ചേർന്ന്​ ശുചീകരിക്കാനും അണുവിമുക്തമാക്കുവാനുമുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രയാസം പരിഗണിച്ച്​ കർഷകർ ഇത്തരത്തിലുള്ള ഉദ്യമത്തിൽ പങ്കാളികളാവണമെന്ന്​ ഇവർ ആവശ്യപ്പെടുന്നു. ഓരോ വാർഡിലും മൂന്നോ നാലോ പമ്പുകൾ ലഭ്യമാണെന്നും അതുപയോഗിച്ച്​ ആരോഗ്യ വകുപ്പിൻെറ നിർദേശമനുസരിച്ച്​ ബസ്​ സ്​റ്റോപ്പുകളും പരിസരവും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളുമായി കർഷകർക്ക്​ മുന്നിട്ടിറങ്ങാമെന്നും വീഡിയോ സഹിതം വ്യക്തമാക്കുകയാണിവർ.

Full View
Tags:    
News Summary - covid 19: kunnamangalam farmers with new concept -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.