തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരും കാസര്‍കോടും ഓരോരുത ്തർക്കുവീതമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഞായറാഴ്ച 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കാസര്‍കോട് -എട്ട്, കണ്ണൂര്‍ -മൂന്ന്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തർ വീതം എന്നിങ്ങനെയാണ് ഞായറാഴ്ച രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 270 പേർ രോഗമുക്തി നേടി. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോവിഡുമായി ബന്ധപ്പെട്ട് 55,590 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.