?????? ????????? ?????

കണ്ണൂരിൽ ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരെല്ലാം വിദേശത്ത്​ നിന്ന്​ എത്തിയവർ

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഒരാള്‍ ബഹ്‌റൈനില്‍ നിന്നും ബാക്കിയുള്ളവര്‍ ദ ുബൈയില്‍ നിന്നും എത്തിയവരാണെന്ന്​ ജില്ല കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ ഈരണ്ടു പേര്‍ക്കും, ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയില്‍, പാനൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ്​ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.

ഇപ്പോൾ രോഗം സ്​ഥിരീകരിച്ച ചൊക്ലി സ്വദേശി (33 വയസ്സ്​) മാര്‍ച്ച് 16നാണ് കരിപ്പൂരിലെത്തിയത്. മാര്‍ച്ച് 17ന് പാനൂര്‍ സ്വദേശിനി (58), ഉളിയില്‍ സ്വദേശി (24) എന്നിവര്‍ കരിപ്പൂരിലെത്തി. 34കാരനായ പയ്യന്നൂര്‍ സ്വദേശി ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലെത്തിയത് മാര്‍ച്ച് 18നാണ്. കോട്ടയംപൊയില്‍ സ്വദേശി (30) മാര്‍ച്ച് 19നാണ് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. മാര്‍ച്ച് 22ന് ചമ്പാട് സ്വദേശി (38), കതിരൂര്‍ സ്വദേശി (45), പൊന്ന്യം വെസ്റ്റ് സ്വദേശി (50) എന്നിവര്‍ കരിപ്പൂരിലും കോട്ടയംപൊയില്‍ സ്വദേശി (22) തിരുവനന്തപുരത്തും 25ഉം 30ഉം വയസ്സ് പ്രായമുള്ള മൂര്യാട് സ്വദേശികള്‍ ബംഗളൂരുവിലും വിമാനമിറങ്ങി.
ഇവരില്‍ പയ്യന്നൂര്‍, ഉളിയില്‍ സ്വദേശികള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് സ്രവപരിശോധനയ്ക്ക് വിധേയരായത്. ഇവരില്‍ നാലു പേര്‍ നിലവില്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - covid 19 kannur updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.