രോഗമുണ്ടെന്ന്​ അറിഞ്ഞുകൊണ്ട്​ യാത്ര ചെയ്​തിട്ടില്ല -ഇടുക്കിയിലെ പൊതുപ്രവർത്തകൻ

ഇടുക്കി: രോഗമുണ്ടെന്ന്​ അറിഞ്ഞുകൊണ്ട്​ എവിടെയും യാത്ര ചെയ്​തിട്ടില്ലെന്ന്​ കോവിഡ്​ 19 വൈറസ്​ ബാധിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകൻ ഉസ്​മാൻ. ജാഗ്രതകുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ പരിഭവമില്ല. എങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന്​ ഉസ്​മാൻ പറഞ്ഞു.

തൻെറ പെരുമാറ്റത്തിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തിനോട്​ മാപ്പ്​ ചോദിക്കുന്നു. ഡോക്​ടർമാരും നഴ്​സുമാരും മികച്ച​ സേവനമാണ്​ നൽകിയത്​. 14 ദിവസം വിശ്രമിക്കാൻ ഡോക്​ടർമാർ നിർദേശിച്ചിട്ടുണ്ട്​. ഇത്​ അനുസരിക്കുമെന്ന്​ ഉസ്​മാൻ വ്യക്​തമാക്കി.

Tags:    
News Summary - covid 19 idukki man responce-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.