Posted On
date_range Updated On
date_range പക്ഷിപ്പനി: ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം
തിരുവനന്തപുരം: പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പടരാൻ സാധ ്യതയുണ്ടെങ്കിലും ആശങ്ക വേെണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ്, 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. അതിനാൽ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് വകുപ്പ് അറിയിച്ചു.
എന്നാൽ ബുൾസ്ഐ പോലുള്ള പകുതി വേവിച്ച മുട്ടകൾ കഴിക്കരുത്. പകുതിവേവിച്ച മാംസവും ഒഴിവാക്കണം. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്കും ഉപയോഗിച്ച് കൈകാര്യം ചെയ്ത ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.