വയനാട്ടിൽ ഇന്ന് കോവിഡ് ഒരാള്‍ക്ക്  മാത്രം; നാലുപേര്‍ക്ക്  രോഗമുക്തി

കൽപറ്റ: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചത് ഒരാൾക്ക്. നാലുപേര്‍ രോഗമുക്തി നേടി. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട്  വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്​.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.  


വെളളിയാഴ്ച കമ്പളക്കാട് സ്വദേശിയായ 31കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35കാരന്‍, പനമരം സ്വദേശിയായ 25കാരന്‍, ചെതലയം സ്വദേശിയായ 30കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ നിന്ന്​ ഡിസ്ചാര്‍ജ് ചെയ്തത്​.


രോഗ പ്രതിരോധത്തി​​െൻറ ഭാഗമായി ജില്ലയില്‍  പുതുതായി നിരീക്ഷണത്തിലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585പേരുമാണ്. 252 പേര്‍ വെളളിയാഴ്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന്​ ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 10088 ആണ്. ഇതില്‍ 8303 എണ്ണത്തി​​െൻറ ഫലം ലഭിച്ചു. 8163 എണ്ണം നെഗറ്റീവാണ്. 1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Tags:    
News Summary - COVID-19: Daily Updates Wayanad District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.