അതിഥി തൊഴിലാളികളെ സഹായിച്ചെന്ന പേരിൽ വിവാദം

കണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളികൾക്ക്​ തെരുവിൽ ഭക്ഷണം നൽകിയെന്ന പേരിൽ വിവാദം. നഗരത്തിലെ കാൽടെക്​സിലും തെക് കീബസാറിലും ജമാഅത്തെ ഇസ്​ലാമി ഭക്ഷണം നൽകിയതായി സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജ​നാണ്​ ഫേസ്​ബുക്കിൽ പോസ് ​റ്റിട്ടത്​. എന്നാൽ, ആരോപണം അടിസ്​ഥാനരഹിത​മാണെന്നും പ്രസ്​തുത സ്ഥലങ്ങളിൽ സംഘടന ഭക്ഷണ വിതരണം നടത്തിയിട്ടില് ലെന്നും ജമാഅത്തെ ഇസ്​ലാമി​ ജില്ല പ്രസിഡൻറ്​ സാജിദ്​ നദ്​വി വാർത്താകുറിപ്പിൽ അറിയിച്ചു.

ജമാഅത്തെ ഇസ്​ലാമി സ്വന്തമായി സാമൂഹിക അടുക്കള സ്ഥാപിച്ചിട്ടില്ല. സർക്കാറി​​​െൻറ ദുരിതാശ്വാസ സൗകര്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്നതിനാണ് സംഘടന ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സാജിദ്​ നദ്​വി പ്രസ്​താവനയിൽ പറഞ്ഞു.

സഹായാഭ്യർഥനയുമായി സമീപിക്കുന്നവരെ ജീവകാരുണ്യ പ്രസ്ഥാനമെന്ന നിലയിൽ സഹായിക്കും. ഇത്തരം ഇടപെടലുകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ, സോളിഡാരിറ്റി അടക്കമുള്ള വിവിധ യുവജന സംഘടനകൾ, പ്രാദേശിക ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ അവരുടേതായ രീതിയിൽ നിർവഹിക്കുന്നുണ്ട്. ആരും തൊഴിലാളികളെ സംഘടിതമായി പുറത്തിറക്കുന്ന രീതിയിൽ സ്വന്തം അടുക്കള സ്ഥാപിച്ചിട്ടില്ല. സർക്കാറി​​െൻറ സാമൂഹിക അടുക്കളയുടെ സഹായം ലഭ്യമാകാത്തിടത്ത് ഒറ്റപ്പെട്ട നിലയിൽ ചിലർ സഹായം നൽകിയതായാണ്​ മനസ്സിലായത്. എന്നാൽ, കാൽടെക്സിലും തെക്കീബസാറിലും ആരെങ്കിലും ഭക്ഷണം വിതരണം ചെയ്തതായി അറിയില്ല. ഇത്തരം ജീവൽപ്രശ്നത്തെ ജയരാജൻ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്നും സാജിദ്​ നദ്​വി പറഞ്ഞു.

സർക്കാർ സഹായം ക്യാമ്പുകളിൽ മാത്രമാണ്​ നൽകുന്നതെന്നും വീടുകളിൽ പട്ടിണിയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ കൂടി പരിഗണിക്കണമെന്നും സോളിഡാരിറ്റി ജില്ല പ്രസിഡൻറ്​ പി.ബി.എം ഫർമീസ്​ ആവശ്യപ്പെട്ടു. ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക്​ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ സംഘടനയുടെ ആഭിമുഖ്യത്തിൽ അവരുടെ താമസസ്​ഥലങ്ങളിൽ ​എത്തിച്ചുനൽകുന്നതായും അദ്ദേഹം അറിയിച്ചു.

എന്നാൽ, തെരുവിലുള്ളവരടക്കം സംസ്ഥാന സർക്കാർ ഒരുക്കിയ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും ഇവി​ടെ ഭക്ഷണവിതരണവും ആവശ്യമായ മറ്റു പരിചരണങ്ങളും ചെയ്യുന്നുണ്ടെന്നും പി. ജയരാജൻ പറഞ്ഞു. ജമാഅത്തെ ഇസ്​ലാമിക്കും അതിൽ പങ്കുചേരാം. ഈ ഘട്ടത്തിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ആവശ്യവുമാണ്. പുറത്ത് ഭക്ഷണവും മറ്റും കിട്ടുമ്പോൾ അതിഥി തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയാൻ കൂട്ടാക്കാതെ വരും. കൊറോണ ബാധ വ്യാപകമായ ഈ സാഹചര്യത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരും സമൂഹവും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - covid 19: Controversy over helping guest workers in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.