കൊല്ലത്ത്​ സമ്പർക്ക വിലക്കിനിടെ ഉൗരുചുറ്റിയ ഒമ്പതുപേർക്കെതിരെ കേസ്​

കൊല്ലം: വിദേശത്തുനിന്നെത്തി നാട്ടിൽ കറങ്ങി നടന്ന ഒമ്പതുപേർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ്​ ഊരുചുറ്റാനിറങ്ങിയത്​​.

ഇവരോട്​ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ്​ നിർദേശിച്ചിരുന്നു. വീട്ടിലിരിക്കാൻ നിർദേശിച്ച ഉദ്യോഗസ്​ഥരെ ഇവർ അസഭ്യം പറയുകയും ചെയ്​തു. വിവിധ വകുപ്പുകൾ ചുമത്തിയാണ്​ ഇവ​ർക്കെതിരെ കേസെടുത്തത്​. തുടർന്ന്​ ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.

അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും ജനത കർഫ്യൂ ആചരിക്കുകയാണ്​. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടക​േമ്പാളങ്ങൾ അടഞ്ഞുകിടക്കുകയാണ്​.

Tags:    
News Summary - Covid 19 -Case against Nine Persons -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.