കോവിഡ്​ ഭീതി: അമൃതാനന്ദമയി ആശ്രമത്തിൽ ദർശനം നിർത്തി

കൊല്ലം: രാജ്യത്ത്​ കോവിഡ്​-19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അമൃതാനന്ദമയി ആശ്രമത്തിൽ ദർശനം നിർത്തിയതായി ‘ ദി ഹിന്ദു’ റിപ്പോർട്ട്​. ആരോഗ്യമ​ന്ത്രാലയത്തിൽ നിന്നും നിർദേശം ലഭിക്കുന്നത്​ വരെ ദർശനം നിർത്തിവെക്കാനാണ് ​ തീരുമാനം. കൊല്ലത്തെ മഠത്തിൽ ഒരു ദിവസം ഏകദേശം 3000പേർക്ക്​ ​വരെ ദർശനം നൽകി വന്നിരുന്നു.

ആരോഗ്യമന്ത്രാലയത്തിൽ നിന്നും അറിയിപ്പുള്ളതിനാൽ സ്വദേശികളും വിദേശികളും അടക്കമുള്ള ഭക്തരെ മഠത്തിൽ കയറ്റേണ്ടതില്ല എന്നാണ്​ തീരുമാനമെന്ന്​ മഠം നോട്ടീസിൽ പറയുന്നതായും ‘ദി ഹിന്ദു’ റിപ്പോർട്ട്​ ​ചെയ്യുന്നു. പകൽ സമയത്തുള്ള വിലക്കിനുപുറമേ രാത്രി താമസത്തിനും വിലക്കുണ്ട്​.

കഴിഞ്ഞ ബുധനാഴ്​ച ​വരെ മഠത്തിനകത്ത്​ പ്രവേശിക്കുന്നതിന്​ വിലക്കുണ്ടായിരുന്നില്ല. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആശ്രമ അധികൃതരെ സന്ദർശിച്ചിരുന്നു. വൈറസ്​ പകരാൻ സാധ്യതയുള്ളതിനാൽ ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശം നൽകിയിരുന്നു. എല്ലാദിവസവും രാവിലെ ഒമ്പത്​ മുതൽ തുടരുന്ന അമ്മയുടെ ദർശനം പാത്രിരാത്രി വരെ തുടരാറുണ്ട്​.

Tags:    
News Summary - COVID-19 | Amritanandamayi stops darshan at Kerala ashram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.