കൊട്ടിയം: സ്വന്തമായി വിളയിച്ചെടുത്ത കപ്പലണ്ടി വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഒരുങ്ങുകയാണ് അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഹേമന്തും, വസുദേവും. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും രണ്ടു സെൻറില്‍ ആയിരുന്നു കൃഷി ചെയ്തത്.
കൃഷിയിടം ഒരുക്കിയതും വിത്ത് ഇട്ടതും വെള്ളം കോരിയതും വളംവെച്ചതും എല്ലാം ഇവര്‍ തന്നെ. നല്ല വിളവും കിട്ടി. ഇത് കൂടാതെ വഴുതന, വെണ്ട, പടവലം, പാവക്ക, പച്ചമുളക് മരച്ചീനി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. തങ്ങളുടെ കൃഷി തോട്ടത്തില്‍ ഉൽപാദിപ്പിച്ച കപ്പലണ്ടിയുടെ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നാണ് ഇരുവരുടേയും ആഗ്രഹം.
ഇവർ ഇരുവരും സഹോദരൻമാരുടെ മക്കളാണ്. വലിയവിള ഹിമത്തിൽ അജേഷിെൻറ മകനാണ് ഹേമന്ത്. വസുതീർഥത്തിൽ സുജേഷിെൻറ മകനാണ് വസുദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.