സ്വർണവില ഇന്ന് മാറിമറിഞ്ഞത് ഏഴ് തവണ; വൻ ഇടിവ്

​കൊച്ചി: ആഗോള വിപണിയിൽ ഇന്ന് കുത്തനെ വില ഇടിഞ്ഞതോടെ  സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറിമറിഞ്ഞത് ഏഴുതവണ. ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകൾ ഇന്ന് പലതവണയായി വ്യത്യസ്ത വിലയാണ് നിശ്ചയിച്ചത്.

കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (ജി.എസ്.എം.എ) മൂന്ന് തവണയും ഭീമ​ ഗോവിന്ദൻ, ജസ്റ്റിൻ പാലത്ര എന്നിവർ നേതൃത്വം നൽകുന്ന ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)നാലുതവണയുമാണ് ഇന്ന് വില മാറ്റി നിർണയിച്ചത്.

ഇരുവിഭാഗവും ഏറെ നാളായി ഒരേവിലനിലവാരമാണ് പിന്തുടർന്നിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് 5.35ന് എ.കെ.ജി.എസ്.എം.എ ഗ്രാമിന് 110 രൂപ വർധിപ്പിച്ചതോടെ വ്യത്യസ്ത വിലയായി. ശനിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13055 രൂപയും പവന് 1,04,440 രൂപയുമായിരുന്നു എ.കെ.ജി.എസ്.എം.എയുടെ വില. അതേസമയം, ഗ്രാമിന് 12,945രൂപയും പവന് 1,03,560 രൂപയുമായിരുന്നു ജി.എസ്.എം.എയുടെ വില.

ഇന്ന് വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 12765രൂപയും പവന് 1,02,120 രൂപയുമാണ് എ.കെ.ജി.എസ്.എം.എ അംഗത്വമുള്ള ഷോറൂമുകളിലെ വില. അതേസമയം, ജി.എസ്.എം.എ ഷോറൂമുകളിൽ ഗ്രാമിന് 12,750 രൂപയും പവന് 1,02,000 രൂപയുമാണ് ഇന്ന് വൈകീട്ടത്തെ വില.

എ.കെ.ജി.എസ്.എം.എ കുറച്ചത് 2,320 രൂപ

രാവിലെ 65 രൂപ ഗ്രാമിന് കുറച്ച എ.കെ.ജി.എസ്.എം.എ ഉച്ച 12.10ന് 120 രൂപയും 1.55ന് 40രൂപയും 4.40ന് 65 രൂപയും കുറച്ചു. ഇതോടെ 290 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. രാവിലെ 1,03,920 രൂപ ഉണ്ടായിരുന്ന സ്വർണവില വൈകീട്ടോടെ 1,02,120 രൂപയായി കുറഞ്ഞു. ഈ അസോസിയേഷനിൽ അംഗത്വമുള്ള ജ്വല്ലറികളിൽ 2,320 രൂപയാണ് പവന് ഇടിഞ്ഞത്.

സമയം| ഗ്രാം വില | പവൻ വില

09.20am ₹12990 ₹1,03,920

12.10Pm₹12870₹1,02,960

1.55Pm ₹12830ᴋ₹1,02,640

04.40Pm ₹12765₹1,02,120

ജി.എസ്.എം.എ 195 രൂപ കുറച്ചു

ശനിയാഴ്ച വൈകീട്ട് വില വർധിപ്പിക്കാതിരുന്നതിനാൽ ജി.എസ്.എം.എയുടെ വില ഇന്ന് രാവിലെ 9.20ന് പ്രഖ്യാപിച്ചപ്പോൾ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 12945 രൂപയും പവന് 1,03,560 രൂപയുമായിരുന്നു വില. എന്നാൽ, ആഗോളവിപണിയിൽ വില കുറഞ്ഞതോടെ ഉച്ചക്ക് 12.56ന് ഗ്രാമിന് 75രൂപയും വൈകീട്ട് 4.40ന് ഗ്രാമിന് 120 രൂപയും കുറച്ചു. ഇതോ​ടെ ഇന്ന് ഗ്രാമിന് 195 രൂപയാണ് കുറഞ്ഞത്. വിപണി ക്ലോസ് ചെയ്യു​മ്പോൾ ഗ്രാമിന് 12,750 രൂപയും പവന് 1,02,000 രൂപയുമാണ് വില.

സമയം| ഗ്രാം വില | പവൻ വില

9.20 am: ₹ 12945, ₹ 1,03,560

12.56 Pm: ₹12,870 ₹ 1,02,960

4.40 Pm: ₹12,750 ₹1,02,000

ആഗോളവിപണിയിൽ വൻ ഇടിവ്

ആഗോളവിപണിയിൽ വൻ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 4.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 207.26 ഡോളർ കുറഞ്ഞ് 4,326.9 ഡോളറായി മാറി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 4.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 207.90 ഡോളർ കുറഞ്ഞ് 4,344.80 ഡോളറായി മാറി.

സ്​പോട്ട് സിൽവറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങൾ നിലവിൽ സ്വർണത്തിന്റേയും ​വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതിൽ പ്രധാനകാരണം സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയാണ്. ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ൻ-റഷ്യ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. യുദ്ധം അവസാനിച്ചാൽ അത് ഓഹരി വിപണികളിൽ ഉൾപ്പടെ ഉണർവുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിന്റെ വിലയിൽ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.

Tags:    
News Summary - kerala gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT