Posted On
date_range Updated On
date_range നിമിഷ ഫാത്തിമയേയും കുഞ്ഞിനെയും നാട്ടിലെത്തിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു.
നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യം. വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.