ശോഭ സുരേന്ദ്രനെതിരെ ​കേസെടുക്കാൻ കോടതി ഉത്തരവ്

ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ നൽകിയ ഹരജിയിലാണ് നടപടി. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് നിർദേശം.

അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും കെ.സി വേണുഗോപാൽ വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ചാനൽ ചർച്ചയിലായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം. എന്നാൽ, ആരോപണം വസ്തുതക്ക്​ നിരക്കുന്നതല്ലെന്ന്​ പരാതിയില്‍ കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും സ്ഥാനാർഥിയുടെ പ്രതിച്ഛായക്ക്​ മങ്ങലേൽപിക്കുന്നതിനുമുള്ള ശ്രമമാണ്. ഇത്തരം ആരോപണങ്ങള്‍ക്ക്​ തടയിടേണ്ടതാണെന്നും അന്വേഷണം ആവശ്യപ്പെട്ടുമാണ് പരാതി സമര്‍പ്പിച്ചതെന്ന്​ യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Court orders to file case against Shobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.