കൊച്ചി: മലയാള പൂജ സമ്പ്രദായം പിന്തുടരുന്നവരാണ് ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരാകേണ്ടതെന്നും ഇതിൽ ജാതി വിവേചനം ആരോപിക്കേണ്ടതില്ലെന്നും യോഗക്ഷേമ സഭ ഹൈകോടതിയിൽ. ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്.
തന്ത്രിയാണ് ആചാരകാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടതിയുടെ ഇടപെടൽ സാധ്യമല്ലെന്നും യോഗക്ഷേമ സഭ വ്യക്തമാക്കി.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി നിയമിക്കാൻ മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നതിനെതിരെ കോട്ടയം മൂലവട്ടം സ്വദേശി വിഷ്ണു നാരായണനടക്കം നൽകിയ ഹരജികളിലാണ് വിശദീകരണം. അവധി ദിവസമായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ഡിവിഷൻബെഞ്ച് ഹരജികളിൽ ശനിയാഴ്ച വാദം കേട്ടത്. തുടർന്ന് ഹരജികൾ ജനുവരി 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.