കോഴിക്കോട് നഗരത്തിൽ ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് നഗരമധ്യത്തിൽ ബൈക്ക് യാത്രക്കാരായ വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം. മാനാഞ്ചിറ എൽ.ഐ.സി ജങ്ഷനിലെ തിരക്കേറിയ ബസ് സ്റ്റോപ്പിനു മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് 6.10നാണ് അപകടം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മുതിരപ്പറമ്പ് മമ്മദ് കോയയും (71) ഭാര്യ എറമാക്ക വീട്ടിൽ സുഹറാബിയുമാണ് (62) മരിച്ചത്.

കുറ്റ്യാടി വഴി പോകുന്ന ആർ.ആർ.സി 780 മാനന്തവാടി ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസാണ് ദമ്പതികൾ സഞ്ചരിച്ച സ്െപ്ലണ്ടർ ബൈക്കിനുപിന്നിൽ ഇടിച്ചത്. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് സുഹറാബിയും മമ്മദ്കോയയും ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരുടെയും തലയിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു. ബീച്ചിലേക്ക് പോവുകയായിരുന്നു ഇരുവരും.

അപകടം കണ്ടുനിന്ന വിദ്യാർഥിനി ബോധംകെട്ടു വീണു. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു മമ്മദ്കോയ. മക്കൾ: ജമാദ് ഉസ്മാൻ (എമിറേറ്റ് ഫസ്റ്റ്, ദുബൈ), അഹ്‌ലൻ, ജൈസൽ (ഇരുവരും ദുബൈ), ജഫ്ന, ജലീസ.

മരുമക്കൾ: പള്ളിവീട്ടിൽ മുഹമ്മദ്‌ ഷിജി (എസ്.ഡി.പി.ഐ സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി), മാമു പന്തക്കലകം, ഫർഹ പുതിയകം, സ്നുഫ ആയിരാണംവീട്, മനക്കാറ്റകം ഷിറി. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - couple tragic end after being hit by a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.