ദമ്പതികളായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ

മയ്യഴി: ദമ്പതികളായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്‍റും 15 വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും എഴുത്തുകാരിയുമായ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തോട്ടത്തിൽ ശശിധരനും ബി.ജെ.പിയിൽ ചേർന്നു.

ബി.ജെ.പി കോഴിക്കേട് നോർത്ത് ജില്ല ഓഫിസിൽ നടന്ന പരിപാടിയിൽ പാർട്ടി ജില്ല പ്രസിഡന്റ്‌ സി.ആർ. പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജില്ല സെക്രട്ടറി പ്രീത, ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡന്‍റ് അഭിജിത് എന്നിവർ പങ്കെടുത്തു.

ബി.ജെ.പി നേതാവിന്റെ മരുമകൻ എൽ.ഡി.എഫ് സ്ഥാനാർഥി

പാലക്കാട്: മുതിർന്ന ബി.ജെ.പി നേതാവും ദേശീയ ക‍ൗൺസിൽ അംഗവുമായ എൻ. ശിവരാജന്‍റെ മരുമകൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്ത്. എൻ.സി.പി പ്രതിനിധി ആർ. അജയനാണ് പാലക്കാട് നഗരസഭയിലെ വെണ്ണക്കര വാർഡിൽ മത്സരിക്കുന്നത്. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. എൻ.സി.പി ജില്ല പ്രസിഡന്റ് എ. രാമസ്വാമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തവണ രംഗത്തെത്തിയത്.

Tags:    
News Summary - Couple of Congress leaders join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.