ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47), ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വൈകീട്ട് 4.30 ഓടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴിയില്‍ നിന്നാണ് പൊലീസ് സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലെത്തിയത്. 

Tags:    
News Summary - couple found dead in pathirappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.