100ലധികം കൊക്കെയ്ൻ കാപ്സ്യൂളുകൾ വിഴുങ്ങിയ ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊച്ചി: കൊക്കെയ്ൻ ക്യാപ്സൂളുകളാക്കി വിഴുങ്ങിയ ദമ്പതികളെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി. കൊച്ചി .ഡിആർ.ഐ സംഘമാണ് ബ്രസീൽ സ്വദേശികളായ ദമ്പതികളെ പിടികൂടിയത്. സ്കാനിംഗിലാണ് ക്യാപ്സൂളുകള്‍ ഇരുവരുടെയും ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

സാവോപോളയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ലൂക്കാസ, ബ്രൂണ ദമ്പതികളാണ് പിടിയിലായത്. 10 കോടി രൂപയിലേറെ വിലയുള്ള കൊക്കെയ്ൻ ഇവരുടെ ശരീരത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി പോകാനായിരുന്നു ദമ്പതികളുടെ പദ്ധതി. ഇവർ തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരത്ത് ലഹരി ഇടപാട് നടത്താനായരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് അധികൃതർ പറയുന്നത്.

ലഹരി മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെപരിശോധിച്ചത്. എന്നാൽ ഇവരുടെ ബാഗുകളിലോ ശരീരത്തിലൊ വസ്ത്രത്തിലോ ഒന്നും ഒളിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് ശരീരത്തിനുള്ളിലൊളിപ്പിച്ച നിലയിൽ ക്യാപ്സൂളുകൾ കണ്ടെത്തിയത്. ക്യാപ്സൂളുൾ പുറത്തെടുക്കാനായി ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കസ്റ്റഡിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

Tags:    
News Summary - Couple arrested at Nedumbassery airport for swallowing over 100 cocaine capsules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.