പുൽപള്ളി: പുൽപള്ളി അമരക്കുനിയിൽ ദിവസങ്ങളായി ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കടുവയെ പിടികൂടാനായില്ല. വളർത്തുമൃഗങ്ങളെ കടുവ കൊന്നുതിന്നതോടെ നാട്ടുകാർ റോഡ് തടയൽ അടക്കം നടത്തിയിരുന്നു. ഇതോടെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിച്ചിരുന്നു.
ഞായറാഴ്ച കുങ്കി ആനകളായ കോന്നി സുരേന്ദ്രനെയും വിക്രമിനെയും സ്ഥലത്തെത്തിച്ചു. തെർമൽ ഡ്രോൺ ഉപയോഗിച്ചും ഞായറാഴ്ച വൈകുന്നേരം നാലുവരെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല.
കർണാടക വനത്തിൽനിന്ന് ഇറങ്ങിയ കടുവയാണ് ഇതെന്നും കാടുകയറിയിരിക്കാമെന്നും വനംവകുപ്പ് പറയുന്നു. തിരച്ചിൽ തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.