ഷംസീറിനോടും ജയരാജനോടും കളിക്കാൻ വളർന്നോ‍‍‍..? സി.െഎക്ക്​ വധഭീഷണി കത്ത്

തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ ആക ്രമിച്ച കേസില്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും. സംഭവത്തിനുശേഷം കേസിലെ മുഖ്യപ്രതികൾ താമസിച്ചുവെന്ന്​ കരുത ുന്ന കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.

തെളിവെടുപ്പിന്​ മുഖ്യപ്ര തികളിലൊരാളായ കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബുവുമായി അ​േന്വഷണസംഘം വെള്ളിയാഴ്ച രാവിലെ യാത്രതിരിച്ചു. കർണാടക-തമിഴ്നാട് അതിർത്തിയിലെ ഹുസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തും. പ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹൗസിൽ സി. ശ്രീജിലിനെയും റോഷൻ ആർ. ബാബുവിനെയും പൊലീസ്​ ഏഴു ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ടു ദിവസമായി തലശ്ശേരിയിലെ വിവിധഭാഗങ്ങളിൽ പ്രതികളുമായി തെളിവെടുത്തു.

അതിനിെട, അന്വേഷണ ഉദ്യോഗസ്ഥനായ സി.െഎ വി.കെ. വിശ്വംഭരൻ നായർക്ക് വധഭീഷണിയുള്ള കത്ത് ലഭിച്ചു. ‘‘ഷംസീറിനോടും ജയരാജനോടും കളിക്കാൻ വളർന്നോ, ഇത് തലശ്ശേരിയാണെന്ന് അറിഞ്ഞുകൂടെ, രണ്ടുപേരെയും നേരിൽ കണ്ട് മാപ്പുചോദിക്കുക, അല്ലെങ്കിൽ അടിച്ച് പരിപ്പെടുക്കും, കൈയും കാലും ഉണ്ടാകില്ല, തട്ടിക്കളയും’’ എന്നിങ്ങനെയാണ് കത്തിലുള്ളത്. സി.െഎയുടെ മേൽവിലാസത്തിലാണ് കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

തലശ്ശേരിയിൽനിന്നാണ് കത്ത് പോസ്​റ്റ്​ ചെയ്തിട്ടുള്ളത്. കത്ത് ലഭിച്ചത് സംബന്ധിച്ച് എ.എസ്.പിക്കും ജില്ല പൊലീസ് മേധാവിക്കും സി.െഎ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നേരത്തെ ബേക്കൽ സി.ഐയായിരുന്ന വിശ്വംഭരനെ തെരഞ്ഞെടുപ്പി​​െൻറ ഭാഗമായാണ് തലശ്ശേരിയിലേക്ക് മാറ്റിയത്​.

മുൻകൂർ ജാമ്യഹരജി തള്ളി
തലശ്ശേരി: സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി കാവുംഭാഗം സ്വദേശികളായ മൂന്നുപേർ നൽകിയ മുൻകൂർ ജാമ്യഹരജി ജില്ല സെഷൻസ് കോടതി തള്ളി. കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി. ജിതേഷ് (35), കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ (32), ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ (30) എന്നിവരുടെ ഹരജിയാണ് തള്ളിയത്. റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പൊന്ന്യം വെസ്​റ്റ്​ പുല്യോടിചേരി പുതിയവീട്ടിൽ കെ. അശ്വന്ത് (20), കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ. സോജിത്ത് (25) എന്നിവർ നൽകിയ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി ജൂൺ 18േലക്ക് മാറ്റി.

Tags:    
News Summary - COT naseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.