ജയരാജന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല; ഗൂഢാലോചന അന്വേഷിക്കണം -സി.ഒ.ടി. നസീർ

തലശ്ശേരി: തന്നെ വധിക്കാൻ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പ്രേരിപ്പിച്ചവർ എത്ര വലിയ ഉന്നതരായാലു ം അന്വേഷണത്തിലൂടെ പുറത്തുെകാണ്ടുവരണമെന്നും വടകര ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തലശ്ശ േരി നഗരസഭ മുൻ അംഗം സി.ഒ.ടി. നസീർ. കായ്യത്ത് റോഡിൽ മേയ് 18ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ച കോഴി ക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം തിരിച്ചെത്തിയ നസീർ തലശ്ശേരി ഗുഡ്സ്ഷെഡ് റോഡിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

തന്നെ ആക്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ കഴിഞ്ഞദിവസം പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ഇനിയും കുറച്ചാളുകൾ പിടിയിലാകാനുണ്ട്. എന്നാൽ, അക്രമത്തിൽ പ​ങ്കെടുത്തവരെ മാത്രം പിടികൂടി കേസ്​ അവസാനിപ്പിക്കരുതെന്നാണ്​ അപേക്ഷ. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണം. രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പങ്കും തെര​െഞ്ഞടുപ്പിനുശേഷം തലശ്ശേരിയിലെ ഒരു ജനപ്രതിനിധി പരസ്യമായി രണ്ടുതവണ തന്നെ ഭീഷണിപ്പെടുത്തിയതും അന്വേഷിക്കണം. ഇതാകാം പെെട്ടന്നുളള ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നു. കു​െറ ആളുകൾ കൂടിനിന്നിടത്ത് വെച്ചാണ് ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയത്. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്​. പൊലീസി​​െൻറ ഇതുവരെയുള്ള അന്വേഷണത്തിൽ സംതൃപ്തിയുണ്ട്. അറസ്​റ്റിലായ രണ്ടു പ്രതികളിൽ അശ്വന്ത് തന്നെ ആക്രമിച്ച സംഭവത്തിൽ നേരിട്ട് പ​ങ്കെടുത്തയാളാണ്.

സംഭവത്തിന് ദിവസങ്ങൾക്കുമുേമ്പ ത​​​െൻറ നീക്കങ്ങൾ നിരീക്ഷിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുേമ്പ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മാത്രമല്ല, തലശ്ശേരി മുനിസിപ്പല്‍ സ്​റ്റേഡിയം നവീകരണ പ്രവൃത്തിയിലെ അഴിമതിയും നിര്‍മാണത്തിലെ ക്രമക്കേടും പുറത്തുകൊണ്ടുവന്നതും ചിലർക്ക് വൈരാഗ്യമുണ്ടാക്കിയതായി മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം മുൻ ജില്ല സെക്രട്ടറിയുമായ പി. ജയരാജന് തന്നെ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, ഇതും അദ്ദേഹത്തി​​െൻറ പേരിലാക്കാനുള്ള നീക്കമുണ്ടായിട്ടുണ്ടെന്ന് നസീർ പറഞ്ഞു.


Tags:    
News Summary - COT naseer attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.