ഇ.പി ജയരാജനെതിരായ അഴിമതി ആരോപണം: നിയമയുദ്ധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്

സി.പി.എം നേതാവ് പി. ജയരാജൻ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിൽ നിയമയുദ്ധത്തിനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇ.പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കി കഴിഞ്ഞു. കണ്ണൂര്‍ കലക്ടര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുമാണ് കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനുപുറമെ, യു.ഡി.എഫ് ​പ്രത്യക്ഷ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ നീക്കം തുടങ്ങികഴിഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജോബിന്‍ ജേക്കബാണിപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. റിസോര്‍ട്ട് നിര്‍മാണത്തില്‍ വലിയ അഴിമതിയുണ്ടായിട്ടുണ്ട്. അതില്‍ ഇ.പി ജയരാജനും ഭാര്യയ്ക്കും മകനും കൃത്യമായ പങ്കുണ്ടെന്നും. ഇത് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് വിജിലന്‍സിന് നല്‍കിയത്. ഇതേസമയം യൂത്ത് കോൺഗ്രസിനോടൊപ്പം കോൺഗ്രസും വിവിധ അന്വേഷണ ഏജൻസികളെ സമീപിക്കാനൊരുങ്ങുകയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണ​മെന്നാവശ്യവുമായി ബി.ജെ.പി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Corruption allegation against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.