ശ​ബ​രി​മ​ല ശ്രീകോവിലിലെ സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ

സ്വർണപ്പാളി: സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന നിലപാടിലും തിരുത്തൽ

പത്തനംതിട്ട: ദ്വാരപാലക ശിൽപപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയതിലും ദുരൂഹത. നിലവിലെ സ്വർണ കോട്ടിങ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമീഷണറുടെ കണ്ടെത്തൽ എട്ടുദിവസത്തിനകം തിരുത്തിയതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

2019ൽ ഉണ്ണികൃഷ്ണൺ പോറ്റിയുടെ സ്പോൺസർഷിപ്പിൽ സ്വര്‍ണംപൂശിയ ദ്വാരപാലക ശിൽപപാളികൾ, പാളികൾക്ക് മങ്ങലുണ്ടെന്ന് വിലയിരുത്തിയാണ് സെപ്റ്റംബർ ഏട്ടിന് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സ്വർണം കൈമാറിയത്. ഇത് ഹൈകോടതി അനുമതിയില്ലാതെയാണെന്ന് സ്പെഷൽ കമീഷണർ റിപ്പോർട്ട് നൽകിയതോടെയാണ് സ്വർണപ്പാളി അട്ടിമറി പുറത്തുവന്നത്.ഇത്തവണ വീണ്ടും കൊണ്ടുപോകുമ്പോൾ, ആദ്യം ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്പരാഗതരീതിയിൽ ജോലിനിര്‍വഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണറുടെ ഉത്തരവ്.

നിലവിലുള്ള ദ്വാരപാലക ശില്‍പപ്പാളികൾ സ്വര്‍ണം പൂശിയതാണെന്നും ഇത് നീക്കംചെയ്യാന്‍ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിന് കഴിയില്ലെന്നും തിരുവാഭരണം കമീഷണർ ജൂലൈ 30ന് ശബരിമല എക്‌സിക്യൂട്ടിവ്‌ ഓഫിസറെയും അറിയിച്ചു. പരമ്പരാഗത രീതികളിലൂടെയുള്ള അറ്റകുറ്റപ്പണിക്ക് ഏകദേശം 303 ഗ്രാം സ്വര്‍ണം ആവശ്യമാണെന്നും ഇതിന് 31 ലക്ഷം രൂപ ചെലവുവരുമെന്നും തിരുവാഭരണം കമീഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍, ആഗസ്‌റ്റ്‌ എട്ടിന് തിരുവാഭരണം കമീഷണര്‍ നിലപാട്‌ മാറ്റി. ബോര്‍ഡ്‌ അധികൃതരുടെ നിര്‍ദേശപ്രകാരം സ്‌പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു ഇതെന്നാണ് വിവരം.

ഇക്കാര്യം ഹൈകോടതി ദേവസ്വം ബെഞ്ച്‌ ഉത്തരവിലും ചൂണ്ടിക്കാട്ടുന്നുണ്ട്‌. തുടർന്ന് സന്നിധാനത്ത് പരമ്പരാഗതരീതിയിൽ സ്വർണം പൂശാമെന്ന ഉത്തരവ് തിരുത്തിയ അദ്ദേഹം, സ്വര്‍ണംപൂശിയ ഘടകങ്ങള്‍ ഇലക്‌ട്രോപ്ലേറ്റിങ്ങിനായി ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ശിപാര്‍ശ ചെയ്‌ത് മറ്റൊരുകത്ത് നല്‍കുകയായിരുന്നു. ഇതിനായി അടിയന്തര ദേവസ്വം ബോര്‍ഡ്‌ യോഗം വിളിക്കാനും നിർദേശിച്ചിരുന്നു. അതേസമയം ഡോര്‍ ലിന്റല്‍, ഡോര്‍ പാനലുകള്‍, ലക്ഷ്‌മി രൂപം, കമാനം എന്നിവ സന്നിധാനത്തുതന്നെ സ്വർണം പൂശാമെന്നാണ് ഇതിൽ നിർദേശിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണികൾക്കായി സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സിന്‌ കൊണ്ടുപോകാൻ ദേവസ്വം ബോര്‍ഡ്‌ സെപ്റ്റംബർ മൂന്നിന് ഉത്തരവിറക്കിയത്. 

പോറ്റിക്കായി നിരന്തരം ഇടപെട്ട് മുരാരി ബാബു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്‍പ​ത്തി​ലെ സ്വ​ര്‍ണ​പ്പാ​ളി​യു​ടെ തൂ​ക്ക​ക്കു​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ സ്പോ​ൺ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കാ​യി നി​ര​ന്ത​രം ഇ​ട​പെ​ട്ടി​രു​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യ മു​രാ​രി ബാ​ബു​വാ​ണെ​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് ല​ഭി​ച്ചു.

2019ൽ ​സ്വ​ർ​ണ​പ്പാ​ളി​ക​ളെ ചെ​മ്പ് ത​കി​ടെ​ന്ന് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ച്ച മു​രാ​രി ബാ​ബു​ത​ന്നെ​യാ​ണ് 2025ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്‍പ​ത്തി​ന്‍റെ പാ​ളി​ക​ള്‍ വീ​ണ്ടും സ്വ​ർ​ണം പൂ​ശാ​ൻ സ്‌​പോ​ണ്‍സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​യി​ൽ കൊ​ടു​ത്തു​വി​ടാ​മെ​ന്ന് ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നെ അ​റി​യി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ക​ത്തി​ട​പാ​ടു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു. ദേ​വ​സ്വം വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ ഹ​രി​പ്പാ​ട് ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യ മു​രാ​രി ബാ​ബു​വി​നെ ദേ​വ​സ്വം ബോ​ർ​ഡ് സ​ർ​വി​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ശി​ൽ​പ​ത്തി​ലു​ള്ള പാ​ളി​ക​ൾ സ്വ​ർ​ണം പ​തി​പ്പി​ച്ച​വ​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​ട്ടും അ​വ ചെ​മ്പു​ത​കി​ടു​ക​ളാ​ണെ​ന്ന് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. മു​രാ​രി ബാ​ബു​വ​ട​ക്കം കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു. തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റാ​യ റി​ജി ലാ​ല്‍ എ​തി​ര്‍പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ 2025ല്‍ ​വീ​ണ്ടും ന​വീ​ക​ര​ണ​ത്തി​നാ​യി പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പ​ക്ക​ല്‍ കൊ​ടു​ത്തു​വി​ടു​മാ​യി​രു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

മു​രാ​രി ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ൾ ദേ​വ​സ്വം വി​ജി​ല​ൻ​സി​ന് ല​ഭി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍ണ രു​ദ്രാ​ക്ഷ​മാ​ല കാ​ണാ​താ​യ​തി​ല്‍ ബാ​ബു​വി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് അ​തി​ൽ പ്ര​ധാ​നം. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 

Tags:    
News Summary - Correction to Smart Creations' stance that it lacks expertise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.