കൊറോണ: കേരളത്തിൽ നിന്നുള്ളവരെ തമിഴ്നാട്, കർണാടക അതിർത്തികളിൽ പരിശോധിക്കുന്നു

ബന്ദിപ്പൂർ: കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ളവരെ തമിഴ്നാട്, കർണാ ടക അതിർത്തികളിൽ പരിശോധിക്കുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. വിദഗ്ദ മെഡിക്കൽ സംഘത്തെ അതിർത്തികളിൽ ഇരുസംസ്ഥാനങ്ങളും നിയോഗിച്ചിട്ടുണ്ട്.

ബന്ദിപ്പൂർ പാതയിലാണ് കർണാടക പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പ് യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്. കാസർഗോഡ് ഭാഗത്തെ അതിർത്തി പ്രദേശങ്ങളിൽ സർക്കാർ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി, കോയമ്പത്തൂർ, തൂത്തുകുടി, വാളായാർ എന്നീ പ്രദേശങ്ങളിലാണ് കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരെയും ആരോഗ്യ വകുപ്പ് വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നു. കൊറോണ രോഗിയെ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട അടിയന്തിര ചികിത്സാ സൗകര്യങ്ങളും ഇവർ ലഭ്യമാക്കിയതായാണ് റിപ്പോർട്ട്.


Tags:    
News Summary - coronavirus: tamil nadu karnataka checking kerala people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.