ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വിലപിടിപ്പുള്ള രത്നങ്ങൾ രണ്ടാം ലോകയുദ്ധ കാലത്ത് ഒളിപ്പിച്ചത് ബിസ്കറ്റ് ടിന്നിൽ. വിൻഡ്സർ കാസിലിലെ രഹസ്യ ഇടനാഴിയിലാണ് ഇവ ഒളിപ്പിച്ചതെന്ന് ഞായറാഴ്ച പുറത്തിറങ്ങിയ ബി.ബി.സി ഡോക്യുമെൻററി പറയുന്നു. വിലപിടിപ്പുള്ള രത്നങ്ങൾ നാസികൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമൻ അവ ഒളിപ്പിച്ചത്.
അതിരഹസ്യമായ നടപടി എലിസബത്ത് രാജ്ഞിക്കുപോലും അറിയില്ലായിരുന്നു. രാജകുടുംബത്തിെൻറ പുരാതനവസ്തുക്കൾ സൂക്ഷിക്കുന്ന ഒാഫിസിലെ ഉദ്യോഗസ്ഥനായ ഒലിവർ ഉർഖുഹാർട്ട് ഇർവിൻ ആണ് ഇവ കണ്ടെത്തിയത്. മേരി രാജ്ഞിക്ക് ജോർജ് രാജാവ് എഴുതിയ കത്തിലെ വിവരങ്ങളാണ് ഇവ കണ്ടെത്താൻ സഹായകമായതെന്ന് ഒലിവർ പറഞ്ഞു. 1937ലാണ് ജോർജ് രാജാവ് കിരീടം നിർമിക്കുന്നത്. 2,868 രത്നങ്ങളുള്ള ഇവ വിശേഷാവസരങ്ങളിൽ മാത്രമേ എലിസബത്ത് രാജ്ഞി ഉപയോഗിക്കാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.