തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2826 പേരാണ് നിരീക്ഷ ണത്തിലെന്ന് ആരോഗ്യവകുപ്പ്. തുടർച്ചയായ മൂന്നാം ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. 2743 പേർ വീടുകളിലും 83 പേർ ആശുപത്രികളിലുമാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
263 സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചു. ഇതിൽ 229 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റിവ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.