മൂ​ന്നാ​റി​ല്‍ നി​ന്ന് മു​വാ​റ്റു​പു​ഴ ടൗ​ണി​ല്‍ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബി.ആർ.എം. ഷഫീറിനോടൊപ്പം ​സെൽ​ഫിയെടുക്കുന്നു

പാ​ര്‍ട്ടി വി​ട്ടൊ​രു നി​ല​പാ​ടും ഇ​ല്ലെന്ന് ബി.ആർ.എം. ഷഫീർ; ‘അ​വ​സാ​ന​മാ​യി കാ​ണേ​ണ്ട​ത് ഈ മൂ​വ​ര്‍ണ കൊ​ടി​യാ​ണ്...’

കോഴിക്കോട്: തന്റെ ചിന്തയിൽപ്പോലുമില്ലാത്ത വിഷയങ്ങൾ വാർത്തയാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ബി.ആർ.എം. ഷഫീർ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ അമർഷം പങ്കു​വെച്ചത്. മ​രി​ക്കും മു​മ്പ് ശ​ഹാ​ദ​ത്ത് ചൊ​ല്ലി റൂ​ഹ് പി​രി​യും മു​മ്പ് അ​വ​സാ​ന​മാ​യി കാ​ണേ​ണ്ട​ത് ഈ മൂ​വ​ര്‍ണ കൊ​ടി​യാ​ണ് ... ഇ​ന്ന​ത്തെ എ​ന്റെ സാ​ഹ​ച​ര്യം വ​ച്ച് ആ​രും വി​ല​പേ​ശ​ണ്ട..​വാ​ര്‍ത്ത​ച​മ​യ്ക്ക​ണ്ട... എന്നാണ് ഷഫീർ എഴുതുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ:

ഓ​ണ്‍ലൈ​ന്‍ മാ​പ്ര​ക​ളോ​ടാ​ണ്.. പേ​ര്ഃ BRM ഷ​ഫീ​ര്‍ B എ​ന്നാ​ല്‍ ബ​ഷീ​ര്‍ (എ​ന്റെ ഇ​നി​ഷ്യ​ല്‍ ) പാ​ര്‍ട്ടി ...കോ​ണ്‍ഗ്ര​സാ​ണ് മ​രി​ച്ച് ത​ല്‍ക്കീ​നോ​തി പ​ള്ളി​ക്കു​ഴി​യി​ല്‍ വ​യ്ക്കു​മ്പോ​ഴും കോ​ണ്‍ഗ്ര​സാ​യി​രി​ക്കും...മ​രി​ക്കും മു​മ്പ് ശ​ഹാ​ദ​ത്ത് ചൊ​ല്ലി റൂ​ഹ് പി​രി​യും മു​മ്പ് അ​വ​സാ​ന​മാ​യി കാ​ണേ​ണ്ട​ത് ഈ മൂ​വ​ര്‍ണ കൊ​ടി​യാ​ണ് ... ഇ​ന്ന​ത്തെ എ​ന്റെ സാ​ഹ​ച​ര്യം വ​ച്ച് ആ​രും വി​ല​പേ​ശ​ണ്ട..​വാ​ര്‍ത്ത​ച​മ​യ്ക്ക​ണ്ട.. പാ​ര്‍ട്ടി വി​ട്ടൊ​രു നി​ല​പാ​ടും ഇ​ല്ല... ഇ​തു വ​രെ ജീ​വി​ച്ച​ത് വ​ക്കീ​ല്‍ പ​ണി​യെ​ടു​ത്താ​ണ്.. ആ​രു​ടെ​യും ഔ​ദാ​ര്യ​മോ,കൈ​മ​ട​ക്കോ പ​റ്റി​യി​ട്ടി​ല്ല.. കൂ​ലി​പ്രാ​സം​ഗി​ക​നാ​യി​ട്ടി​ല്ല... എ​ന്റെ പാ​ര്‍ട്ടി ക്ക് ​എ​നി​ക്ക് സീ​റ്റ് ത​രാ​നും,നി​ഷേ​ധി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്... സീ​റ്റ് ത​ന്ന​പ്പോ​ള്‍ അ​ഹ​ങ്ക​രി​ച്ചി​ട്ടി​ല്ല... ത​രാ​ത്ത​പ്പോ​ള്‍ ഒ​രു ഇ​ല​പൊ​ഴി​യു​ന്ന ശ​ബ്ദം പോ​ലും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല..​ഉ​ണ്ടാ​ക്കു​ക​യു​മി​ല്ല..ക​ലാ​പ​ങ്ങ​ള്‍ക്ക് തീ ​പ​ക​ര്‍ന്നി​ട്ടി​ല്ല.. ജീ​വി​ത​പ്ര​തി​സ​ന്ധി​യി​ല്‍ ശ്ര​ദ്ധ​ക്കു​റ​വ് കൊ​ണ്ട് സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഇ​ല്ലാ​താ​യി എ​ന്നു മാ​ത്രം. എ​ന്നാ​ലും ആ​രേ​യും പ​റ​ഞ്ഞ് പ​റ്റി​ച്ചി​ട്ടി​ല്ല.. ഒ​രാ​ളേ​യും മ​ന​സ്സ​റി​ഞ്ഞ് ദ്രോ​ഹി​ച്ചി​ട്ടി​ല്ല..

എ​തി​ര്‍പാ​ര്‍ട്ടി​ക്കാ​രോ​ട് രാ​ഷ്ട്രീ​യം പ​റ​ഞ്ഞി​ട്ടു​ണ്ട്...​വ്യ​ക്തി ഹ​ത്യ ന​ട​ത്തി​യി​ട്ടി​ല്ല... എ​ല്ലാ മ​ത​ങ്ങ​ളേ​യും,ആ​രാ​ധ​ന​ക​ളേ​യും മാ​നി​ച്ച് അ​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​യി​ട്ടു​ണ്ട്...​മ​ന​സ്സി​ല്‍ പോ​ലും ജാ​തി മ​ത വ​ര്‍ഗ്ഗീ​യ​ത ചി​ന്തി​ച്ചി​ട്ടി​ല്ല..അ​തു കൊ​ണ്ട് BRM എ​ന്ന വ്യ​ക്തി​യെ ആ​ത്മാ​വാ​യ പാ​ര്‍ട്ടി​യി​ല്‍ നി​ന്ന് അ​ട​ര്‍ത്തി മാ​റ്റി തെ​റ്റാ​യ വാ​ര്‍ത്ത കൊ​ടു​ക്ക​ണ്ട..എ​വി​ടെ പോ​യാ​ലും ഓ​ടി​യെ​ത്തി കെ​ട്ടി പി​ടി​ച്ച് നി​ല്‍ക്കു​ന്ന ആ​യി​ര​ങ്ങ​ള്‍ ഓ​രോ തെ​രു​വി​ലും ഉ​ണ്ട്...​അ​വ​രാ​എ​ന്റെ ഏ​ക ജീ​വി​ത സ​മ്പാ​ദ്യം... പാ​ര്‍ട്ടി​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ല്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​ദ്യ വ​രി​യി​ല്‍ ഉ​ണ്ടാ​വും..ആ​ളാ​യും ...വാ​ക്കാ​യും....വി​ശു​ദ്ധ വാ​ക്ക്യ​ങ്ങ​ളി​ല്‍ ഇ​ങ്ങ​നെ ഒ​രു വാ​ച​ക​മു​ണ്ട്...''​നി​ന​ക്ക് വി​ധി​ച്ച​ത് ഏ​ഴാം ആ​കാ​ശ​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് ആ​യാ​ലും നാ​ഥ​നാ​യ ഞാ​ന്‍ വി​ധി​ച്ചാ​ല്‍ നി​ന​ക്ക് കി​ട്ടും..​നി​ന​ക്ക് വി​ധി​ച്ചി​ല്ല​ങ്കി​ല്‍ ര​ണ്ടു ചു​ണ്ടു​ക​ള്‍ക്കി​ട​യി​ല്‍ നി​ന്നാ​യാ​ലും തെ​റി​ച്ചു പോ​ക​പ്പെ​ടും..(​ഞാ​ന്‍ സ​ര്‍വ്വ​ശ​ക്ത​നാ​യ നാ​ഥ​നി​ല്‍ ഭ​ര​മേ​ല്‍പ്പി​ച്ചു).

(ഫോ​ട്ടോ-​ഇ​ന്ന​ലെ അ​വി​ചാ​രി​ത​മാ​യി മൂ​ന്നാ​റി​ല്‍ നി​ന്ന് മു​വാ​റ്റു​പു​ഴ ഠൗ​ണി​ല്‍ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ള്‍ സ്നേ​ഹ​ത്തോ​ടെ ഓ​ടി വ​ന്ന​വ​രോ​ടൊ​പ്പം )

Tags:    
News Summary - BRM Shafeer Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.