'സർനെയിം കോളം': ആശങ്ക സി.ബി.എസ്​.ഇ പരിഗണിക്കണമെന്ന്​ ഹൈകോടതി

​െകാച്ചി: സർനെയിമി​െൻറ സ്ഥാനത്ത്​ വിദ്യാർഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ഉൾക്കൊള്ളാൻ കഴിയുംവിധം ഒമ്പത്​, പതിനൊന്ന്​ ക്ലാസുകളി​െല രജിസ്​ട്രേഷൻ ഫോറങ്ങളുടെ ഫോർമാറ്റ്​ മാറ്റണമെന്ന ആവശ്യം സി.ബി.എസ്​.ഇ പരിഗണിക്കണമെന്ന്​ ഹൈകോടതി.

സി.ബി.എസ്​.ഇ നൽകിയിട്ടുള്ള രജിസ്​ട്രേഷൻ ​േഫാറത്തിൽ സർനെയിമി​െൻറ സ്ഥാനത്ത്​ പേരി​നൊപ്പം ചേർക്കുന്നവയുടെ വികസിതരൂപം തന്നെ എഴുതണമെന്നും ഇനിഷ്യൽപോലെ അക്ഷരങ്ങളാക്കി ചുരുക്കി എഴുതരുതെന്നുമുള്ള നിർദേശം ആശങ്കയും ബുദ്ധിമുട്ടുമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ​െകാച്ചി സ്വദേശി പി. എ. ഹാരിഷ്​ നൽകിയ ഹരജി പരിഗണിച്ചാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷി​െൻറ ഉത്തരവ്​.

ജനന സർട്ടിഫിക്കറ്റ്​, പാസ്​പോർട്ട്​, സ്​കൂൾ രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാവണം സർനെയിം കോളത്തിൽ ചേർക്കേണ്ട വിവരങ്ങളെന്നാണ്​ സി.ബി.എസ്​.ഇയുടെ സർക്കുലറിൽ പറയുന്നതെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കുട്ടികൾക്ക്​ അഡ്​മിഷൻ രജിസ്​റ്ററിൽ നൽകിയിട്ടുള്ള വിവരങ്ങളിൽതന്നെ തുടരാനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ്യാനും മാറ്റം വരുത്താനുമുള്ള അവസരമാണ്​ നൽകുന്നതെന്നും ഇതിന്​ ശേഷം മാറ്റം സാധ്യമല്ലെന്നും സി.ബി.എസ്​.ഇ അഭിഭാഷകൻ വ്യക്തമാക്കി.

സി.ബി.എസ്​.ഇ ഫോറങ്ങൾ പൂരിപ്പിക്കേണ്ടി വരുന്ന സമയത്ത്​ മറ്റ്​ ഉപാധികളില്ലാത്തതിനാൽ ഇനിഷ്യലുകളുടെ പൂർണരൂപം സർനെയിം കോളത്തിൽ​ രേഖ​പ്പെടുത്താൻ നിർബന്ധിതരാവുകയാണ്​. പിന്നീട്​ ഇത്​ സങ്കീർണ പ്രശ്​നങ്ങൾക്ക്​ കാരണവുമാകുന്നു. അതിനാൽ, ഹരജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ വിദ്യാർഥികൾക്കെല്ലാം ഗുണകരമാകുന്ന വിധം പരിഗണിച്ച്​ പരിഹരിക്കണമെന്ന്​ കോടതി നിർദേശിച്ചു. 

Tags:    
News Summary - Corner column': High Court directs CBSE to consider concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.