പാലക്കാട്: സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സി.പി.എം മാത്തൂർ ലോക്കൽ കമ്മിറ്റി അംഗം എം. രാധാകൃഷ്ണൻ രാജിവെച്ചു. ഇദ്ദേഹം 2018 മുതൽ 2023 ഒക്ടോബർ വരെ തണ്ണീരങ്കാട് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു.
പ്രസിഡൻറായിരിക്കെ ബാങ്കിന് കീഴിലെ നീതിസ്റ്റോറിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിപ്പുകാരനിൽനിന്ന് തുക തിരിച്ചടപ്പിച്ചിരുന്നു.
തേക്കിൻകാട് ബ്രാഞ്ച് സെക്രട്ടറിയും മാത്തൂർ കർഷകസംഘം വില്ലേജ് സെക്രട്ടറിയുമാണ് രാധാകൃഷ്ണൻ. വിഭാഗീയതയെ തുടർന്ന് മാത്തൂർ പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.