പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിന്നും വി.എസിന്റെ ചിത്രം ഒഴിവാക്കിയത് വിവാദത്തിൽ

പാറശ്ശാല:പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്ന് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി. എസ്. അച്യുതാനന്ദന്റെ ചിത്രവും ഹാളിന്റെ പേരും നീക്കംചെയ്തതോടെ വിവാദം ശക്തമാകുന്നു. ബ്ലോക്ക് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി എസ്. ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെയാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഉണ്ടായിരുന്ന വി. എസ്. അച്യുതാനന്ദന്റെ ചിത്രം താഴെയിറക്കുകയും 'വി. എസ്. അച്യുതാനന്ദന്‍ കോണ്‍ഫറന്‍സ് ഹാള്‍' എന്ന പേരെഴുത്ത് മായ്ച്ചതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപടിയില്‍ സി.പി.ഐ.എം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഉഷ കുമാരി സ്ഥാനമൊഴിഞ്ഞ് പൊതുവേദിയില്‍ മാപ്പ് പറയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം മാറ്റിയ കാര്യം അറിയില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് ഉഷ കുമാരിയുടെ പ്രതികരണം. ഹാളിലെ ബോര്‍ഡ് മാറ്റുന്നതും ചിത്രം ഒഴിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാള്‍ വി. എസ്. അച്യുതാനന്ദന്റെ പേരില്‍ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്.ചിത്രം.പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലെ  വി. എസ് ചിത്രം.

Tags:    
News Summary - Controversy over removal of VS's picture from Parassala Block Panchayat Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.