പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോൺ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീൽ; അനുവാദം ചോദിക്കാതെ വീട്ടിൽ വന്നത് ശരിയായില്ലെന്ന് രവി

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിൽ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുൻ അധ്യക്ഷൻ പാലോട് രവിയെ സന്ദർശിച്ച് വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്പാറ ജലീൽ. ഫോൺ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞുവെന്ന് എ. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവർക്കും ഇടയിലെ പ്രശ്നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചെന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം, അനുവാദം ചോദിക്കാതെ ജലീൽ വീട്ടിൽ വന്നത് ശരിയായില്ലെന്നും പറയാനുള്ള കാര്യങ്ങൾ അച്ചടക്ക സമിതിയോടാണ് പറയേണ്ടതെന്നും പാലോട് രവി പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കെ.പി.സി.സി അച്ചടക്ക സമിതി ഇരുവരിൽ നിന്നും വിശദീകരണം തേടാനിരിക്കെയാണ് പാലോട് രവിയെ ജലീൽ സന്ദർശിച്ചത്. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും അടക്കമുള്ള കാര്യങ്ങളാണ് കെ.പി.സി.സി അച്ചടക്കസിമിതിയുടെ അന്വേഷണ പിരിധിയിൽ വരിക.

വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ നേ​തൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാലോട് രവി ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. തുടർന്ന് ഡി.സി.സിയുടെ താൽകാലിക ചുമതല എൻ. ശക്തന് കെ.പി.സി.സി കൈമാറി. പ​ഞ്ചാ​യ​ത്ത്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴു​മെ​ന്നും സി.​പി.​എ​മ്മി​ന് തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​തോ​ടെ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച്ച​ര​ക്കാ​കു​മെ​ന്നും പ്ര​ദേ​ശി​ക നേ​താ​വി​നോ​ട് പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി.

വാ​മ​ന​പു​രം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ജ​ലീ​ലി​നോ​ട് പാ​ലോ​ട് ര​വി സം​സാ​രി​ച്ച ഓ​ഡി​യോ ക്ലി​പ്പാ​ണ് പു​റ​ത്താ​യ​ത്. സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ജ​ലീ​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് പു​റ​ത്താ​ക്കുകയും ചെയ്തു.

അതേസമയം, ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും ഒരാൾ മാത്രമല്ലെന്നും പിന്നിൽ ഒരു സംഘമുണ്ടെന്നും പാലോട് രവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിന് പിന്നിൽ തിരുവനന്തപുരം ജില്ലയിലെ ഗ്രൂപ്പിസം ഉണ്ടെന്നും പാലോട് രവി വ്യക്തമാക്കി. പാർട്ടിയെ നന്നാക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ താൻ വെട്ടിലായെന്നും പാലോട് രവി ചൂണ്ടിക്കാട്ടുന്നു.

പാ​ലോ​ട്​ ര​വി​യു​ടെ വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം ഇ​ങ്ങ​നെ...

‘പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​നി​ൽ കോ​ൺ​ഗ്ര​സ്​ മൂ​ന്നാ​മ​ത് പോ​കും. നി​യ​മ​സ​ഭ​യി​ൽ ഉ​ച്ചി​കു​ത്തി താ​ഴെ വീ​ഴും. നീ ​നോ​ക്കി​ക്കോ, 60 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന്. പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് പി​ടി​ച്ച​ത് പോ​ലെ അ​വ​ർ കാ​ശു​കൊ​ടു​ത്ത് വോ​ട്ട് പി​ടി​ക്കും. 40000- 50000 വോ​ട്ട് ഇ​ങ്ങ​നെ അ​വ​ർ പി​ടി​ക്കും. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴും.

മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ഭ​ര​ണം തു​ട​രു​ക​യും ചെ​യ്യും. അ​തോ​ടെ ഈ ​പാ​ർ​ട്ടി​യു​ടെ അ​ധോ​ഗ​തി ആ​യി​രി​ക്കും. മു​സ്​​ലിം ക​മ്മ്യൂ​ണി​റ്റി​യി​ലു​ള്ള​വ​ർ വേ​റെ ചി​ല പാ​ർ​ട്ടി​യി​ലും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യി​ലു​മാ​യി പോ​കും. കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ൾ ബി.​ജെ.​പി​യി​ലും മ​റ്റു പാ​ർ​ട്ടി​ക​ളി​ലു​മാ​യി പോ​കും. പ​ഞ്ചാ​യ​ത്ത്-​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച​ര​ക്കാ​യി മാ​റും. വാ​ർ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ൻ 10 ശ​ത​മാ​നം സ്ഥ​ല​ത്തേ ന​മു​ക്ക് ആ​ളു​ക​ളു​ള്ളൂ. പ​ര​സ്പ​രം ബ​ന്ധ​മി​ല്ല, സ്നേ​ഹ​മി​ല്ല. എ​ങ്ങ​നെ കാ​ലു​വാ​രാ​മോ എ​ന്ന​താ​ണ് പ​ല​രും നോ​ക്കു​ന്ന​ത്’’.

Tags:    
News Summary - Controversial Phone Conversation: A Jaleel apologizes to Palode Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.