കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവ്

കൊച്ചി: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 5ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ് സമുച്ചയം, പാര്‍ക്ക് അവന്യു, എറണാകുളം എന്ന വിലാസത്താല്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാം. 2024 മാര്‍ച്ച് മാസം വരെയാണ് പാനലിന്റെ കാലാവധി. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനല്‍ പട്ടിക തയാറാക്കുന്നത്.

കണ്ടന്റ് എഡിറ്റര്‍ : ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവും. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും. അല്ലെങ്കില്‍ ജേണലിസം/ പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി ആര്‍ വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. പ്രായം 2023 ജനുവരി 31 ന് 35 വയസില്‍ കവിയരുത്.

ഒരു മാസത്തിലെ ആകെ പ്രവൃത്തി ദിനങ്ങളില്‍ ജോലിക്ക് നിയോഗിക്കുന്ന ദിവസങ്ങളും സ്‌പെഷ്യല്‍ സ്റ്റോറികളുടെ എണ്ണവും കണക്കാക്കി പ്രതിഫലം നല്‍കും. മുഴുവന്‍ പ്രവൃത്തി ദിനങ്ങളിലും സേവനമനുഷ്ടിക്കുന്ന എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ളവര്‍ക്ക് പരമാവധി നിശ്ചയിച്ചിട്ടുള്ള പ്രതിമാസ പ്രതിഫലം: കണ്ടന്റ് എഡിറ്റര്‍ : 17,940 രൂപ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് : 16,940 രൂപ എന്നിങ്ങനെയാണ്.

Tags:    
News Summary - Content Editor, Information Assistant Vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.