Posted On
date_range Updated On
date_range ഒരു പ്രദേശം കണ്ടെയിൻമെൻറ് സോൺ ആകുന്നതെങ്ങനെ
തിരുവന്തപുരം: കണ്ടെയിൻമെൻറ് സോൺ സംബന്ധിച്ച സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി . വാർഡുതലത്തിലാവും കണ്ടെയിൻമെൻറ് സോണുകളുണ്ടാവുക. കോർപ്പറേഷനുകളിൽ ഇത് സബ്വാർഡ് തലത്തിലാവും.
താഴെ പറയുന്ന കാര്യങ്ങളിൽ എതെങ്കിലുമൊരു സാഹചര്യമുണ്ടായാലാണ് ഒരു പ്രദേശത്തെ കണ്ടെയിൻമെൻറ് സോണായി കണക്കാക്കുക:
ഒരു വാർഡിലെ വ്യക്തിക്ക് പ്രാദേശിക സമ്പർക്കം വഴി േരാഗം സ്ഥിരീകരിക്കുക
- വീടുകളിൽ ക്വാറൻറീനിലുള്ള രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുക
- 10 പേരിൽ കൂടുതൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിലാവുക
- 25 േപർ ദ്വിതീയ സമ്പർക്ക പട്ടികയിലൂടെ നിരീക്ഷണത്തിലാവുക
- വാർഡുകളിൽ സബ്വാർഡ്, ചന്ത, ഷോപ്പിങ് മാൾ, ഹാർബർ, സ്ട്രീറ്റ് എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യതയുണ്ടാവുക
കലക്ടർ തീരുമാനിക്കും
ഏഴ് ദിവസത്തേക്കാവും കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിക്കുക. ഇത് നീട്ടണോയെന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കും.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഒരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചാൽ ആ വീടും ചുറ്റുമുള്ള വീടുകളും ചേർത്ത് കണ്ടെയിൻമെൻറ് സോണാക്കി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.