കണ്ടെയ്നർ-ട്രെയിലർ തൊഴിലാളികളുടെ പണിമുടക്ക് സെപ്​റ്റംബർ നാലു മുതൽ

കൊച്ചി: നാറ്റ്പാക്ക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ബാറ്റ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്​നർ-ട്രെയിലർ തൊഴിലാളികൾ സെപ്​റ്റംബർ നാലു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ട്രേഡ് യൂനിയൻ കോഓഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബോണസ് ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന ലേബർ കമീഷണർ ഉൾ​െപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

കണ്ടെയ്നർ മേഖലയിൽ കാലാകാലങ്ങളായി ട്രക്കുടമ സംഘടന പ്രഖ്യാപിച്ച വാടകയും ബാറ്റയുമാണ് നിലനിൽക്കുന്നത്. ഏറ്റവുമൊടുവിൽ 2016ൽ നിശ്ചയിച്ച വാടക ആരും നടപ്പാക്കിയിട്ടില്ല. നാറ്റ്പാക്ക് നിജപ്പെടുത്തിയ ബാറ്റ ലഭ്യമാക്കണമെന്ന് തൊഴിലാളികളും ട്രക്കുടമകളും ഒരുപോലെ ആവശ്യപ്പെടുകയാണ്. സർക്കാർ അംഗീകൃത ബാറ്റ ലഭ്യമാക്കുക, കരാർ ലംഘിച്ച ട്രക്കുടമ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

കമ്മിറ്റി ജനറൽ കൺവീനർ ചാൾസ് ജോർജ്, സി.ടി.ടി.യു ഐ.എൻ.ടി.യു.സി നേതാവ് എം.ജമാൽകുഞ്ഞ്, ഷെമീർ വളവത്ത്, എ.ഐ.ടി.യു.സി നേതാവ് ജോയി ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Container-Trailer workers strike from September 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.