കൊച്ചി: കണ്ടെയ്നര്‍ ലോറികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വല്ലാര്‍പാടം ടെര്‍മിനലില്‍ ചരക്കുമായി എത്തുന്ന കണ്ടെയ്നറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് അർധരാത്രി മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുന്നത് വല്ലാര്‍പാടം ടെര്‍മിനല്‍ വഴിയാണ്. കണ്ടെയ്നര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ മധ്യകേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകും. 800 കണ്ടെയ്നറുകളാണ് ദിവസേന വല്ലാര്‍പാടത്ത് എത്തുന്നത്. ഇവ റോഡിനിരുവശവുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ കണ്ടെയ്നര്‍ റോഡിലെ പാര്‍ക്കിങ് നിരോധിച്ചതോടെ മറ്റിടങ്ങളില്ലാത്ത അവസ്ഥയിലാണ് വാഹനങ്ങള്‍. റോഡില്‍ പാര്‍ക്ക് ചെയ്ത ലോറികള്‍ക്ക് പൊലീസ് വന്‍തുകയാണ് പിഴ ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.